കുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തര്‍ മരണപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കുംഭമേളയ്ക്ക് കോടികള്‍ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്.
വിഐപി സന്ദര്‍ശനങ്ങള്‍, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാര്‍ നടപടി വേണം. ഭക്തര്‍ തിരക്കില്‍പെട്ട് മരണപ്പെട്ടെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്നും ഖാര്‍ഗെ പറഞ്ഞു.
അപകടത്തിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും രംഗത്തെത്തി.
മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നല്‍കണം. സംഭവത്തില്‍ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പവന്‍ ഖേര പറഞ്ഞു.