X
    Categories: gulfNews

യുഎ.ഇയില്‍ വനിതകളെ അധിക്ഷേപിച്ചാല്‍ കടുത്ത ശിക്ഷ

പൊതുറോഡില്‍ വനിതകളെ മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് യുഎ.ഇ പബ്‌ളിക് പ്രോസിക്യൂഷന്‍. 2021ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 31ലെ 412-ാം അനുഛേദ പ്രകാരം, പൊതുവഴിയില്‍ ഒരു സ്ത്രീക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ, അല്ലെങ്കില്‍ 10,000 ദിര്‍ഹമില്‍ കുറയാത്ത പിഴത്തുകയോ വിധിക്കുന്നതാണ്.

സ്ത്രീ വേഷം ധരിച്ച് സ്ത്രീകള്‍ക്കായി സംവരണം ചെയ്തതോ, അല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിരോധിക്കപ്പെട്ടതോ ആയ സ്ഥലത്ത് പുരുഷന്‍ പ്രവേശിച്ചാലും കുറ്റകൃത്യമായി കണക്കാക്കും. ജനങ്ങള്‍ക്കിടയില്‍ നിയമാവബോധം പ്രോല്‍സാഹിപ്പിക്കാനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിര്‍മാണത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിട്ടാണ് ഇതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

Test User: