വ്യാപക ആക്രമങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ അക്രമം തടയാന്‍ വെടി വയ്ക്കാന്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനെ നിര്‍ദ്ദേശം അനുസരിച്ച് ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായ സാഹചര്യങ്ങളില്‍ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്.
ഗോത്ര വര്‍ഗ്ഗത്തില്‍ പെടാത്ത ഭൂരിപക്ഷക്കാരായ മെയതി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കയതില്‍ പ്രതിഷേധിച്ചാണ്
ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.ഇതേ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വെടിവെപ്പ് നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍, സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ്മാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥനത്ത് പലയിടങ്ങളില്‍ അക്രമവും തീവെപ്പും വ്യാപകമായി അരങ്ങേറിയിരുന്നു. സംഭവത്തിന് പിന്നാലെ കര്‍ഫ്യൂവും മൊബൈല്‍ ഇന്റര്‍നെറ്റ് സേവന നിരോധനമടക്കം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.