മലപ്പുറം: പോളിടെക്നിക്ക് കോളേജുകളിൽ ഒക്ടോബർ 4നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 10നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ തുടക്കമായി. ഒക്ടോബർ 8 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. ഇന്നലെ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ നിന്നും തുടങ്ങി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, തിരുന്നാവായ ഖിദ്മത്ത് കോളേജ്, കോട്ടക്കൽ ഗവ: വനിത പോളിടെക്നിക്ക് കോളേജ്, ചേളാരി എ.കെ.എൻ.എം ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമാപിച്ചു.
ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയായിരുന്നു ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തിയത്. നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ.
‘ക്യാമ്പസ് കാരവൻ’ ഒന്നാം ദിവസം പര്യടന തുടക്കം തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടറും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.കെ.മുസമ്മിൽ, ജാഥാ കോർഡിനേറ്റർമാരും എം.എസ്.എഫ് ജില്ലാ ഭാരവാഹികളുമായ ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജരും എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനറുമായ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് ജില്ലാ ചെയർമാൻ വി.കെ.തബ്ഷീർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മബ്രൂഖ്, അജ്മൽ തുവ്വക്കാട്, ആഷിഖ് മരക്കാർ, സലാഹു തെന്നല, അർഷാദ് തറയിട്ടാൽ, അലി ചേലേമ്പ്ര, ഹരിത ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ മുല്ലപ്പള്ളി, എം.പി.ഫർഹാന, മിഥുന.കെ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ക്യാമ്പസ് കാരവൻ ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി എൻ.എൻ.എസ് കോളേജ്, തൃക്കലങ്ങോട് ജാമിഅ ആട്സ് കോളേജ്, മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.