X

ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരെ അക്രമം; പ്രതി പിടിയില്‍

കാസര്‍കോട്്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരേ അക്രമം. ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴില്‍പരം ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത്. ടിക്കറ്റ് ചോദിച്ചെത്തിയ ടി.ടി.ഇയെ കഴുത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാര്‍ ഇടപ്പെട്ടതോടെയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ രാജേഷ് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് കാസര്‍കോട് ആര്‍.പി.എഫ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് എസ്.ഐ എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് സ്റ്റേഷന്‍ പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തത്.

webdesk13: