X

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ; അടിയന്തര പ്രമേയ ചർച്ചക്ക് നോട്ടീസ് നൽകി മുസ്ലിംലീഗ്

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, എം.പിമാരായ ഡോ. എം.പി അബ്ദുസ്സ്മദ് സമദാനി, നവാസ് ഗനി എന്നിവർ ലോകസഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് നോട്ടീസ് നൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ വർഗീയ ഗ്രൂപ്പുകളാൽ പീഡിപ്പിക്കപ്പെടുന്നു. ഭരണകൂടം അതിന് കൂട്ടു നിൽക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ വേട്ടയാടുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ ജനാധിപത്യപരവും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടതുമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ന്യൂനപക്ഷ സമുദായത്തിൽ പെട്ട നിരപരാധികളുടെ താമസ സ്ഥലങ്ങൾ ബുൾഡോസർ ചെയ്യപ്പെടുന്നത് മോശമായ പ്രവണതയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Test User: