X

ബിന്ദു അമ്മിണിക്കെതിരായ അക്രമം; ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടാണെന്ന് കെകെ രമ എംഎല്‍എ

അഭിഭാഷകയും സാമൂഹികപ്രവര്‍ത്തികയുമായ00 ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വടകര എംഎല്‍എ കെകെ രമ. ഫേസ്ബുക്ക് വഴിയാണ് രമയുടെ പ്രതികരണം. ബിന്ദു അമ്മിണി നിരന്തരമായി അക്രമിക്കപ്പെടുമ്പോള്‍ ആവര്‍ക്കാവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിനും പോലീസിനും കഴിയാത്തതെന്തുകൊണ്ടാണെന്ന് രമ ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടാണിതെന്നും ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും രമ കുറ്റപ്പെടുത്തി.

ബിന്ദു നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ലെന്നും ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമവും വേദനയുമാണ് അവര്‍ ഏറ്റുവാങ്ങിയതെന്നും പറഞ്ഞ രമ എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേതെന്നും ചോദിച്ചു. ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ടെന്നും രമ കൂട്ടിചേര്‍ത്തു.

ബുധനാഴ്ച വൈകീട്ടാണ്  മദ്യ ലഹരിയിരുന്ന ആള്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദുവിനെ അക്രമിച്ചത്. വാഹനം നിര്‍ത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ബിന്ദു തന്നെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്. സ്ത്രീകളെ അപമാനിക്കല്‍, അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാത്തില്‍ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ തന്നെ നിരവധി തവണ ഭീഷണിപ്പെടുതിയിട്ടും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടായിട്ടില്ലെന്ന് ബിന്ദു സംഭവത്തിന്‌  പിന്നാലെ കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ മാസവും ബിന്ദു അമ്മിണിക്കെതിരെ അക്രമം നടന്നിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയില്‍ കാവില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ച് കൊല്ലപ്പെടുത്താനായിരുന്നു അന്ന് ശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Test User: