X

കോഴിക്കോട് യുവദമ്പതികള്‍ക്ക് നേരെ അതിക്രമം; പരാതി നല്‍കിയിട്ടും അനങ്ങാതെ പൊലീസ്

കോഴിക്കോട് ബൈക്ക് യാത്രക്കാരായ യുവ ദമ്പതികള്‍ക്ക് നേരെ അതിക്രമം. ഇരിങ്ങോടന്‍ പള്ളി സ്വദേശി അശ്വിനും ഭാര്യക്കുമാണ് ദുരനുഭവം നേരിട്ടത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം.

രണ്ടു ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആക്രമിസംഘം മര്‍ദ്ദിച്ചതായും യുവാവ് പറയുന്നു.

രാത്രി തന്നെ രേഖാമൂലം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നല്‍കിയിരുന്നു.

 

 

webdesk11: