വൈത്തിരി: വയനാട് ചുരത്തിലെ ഗതാഗതനിയമം കര്‍ക്കശമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചുരത്തിലെ ഗതാഗതക്കുരതുക്കില്‍പെട്ട് രോഗി മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ചുരത്തില്‍ തോന്നിയപോലെ വണ്ടിയോടിച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ട്രാഫിക് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കാര്‍ ഓടിച്ച െ്രെഡവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.കാര്‍ ഉടമക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. ചുരത്തിലെ ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനിടെ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലന്‍സിനെയും തടസ്സപ്പെടുത്തിയതിനാണ് നടപടി. സംഭവ സമയത്ത് ചുരത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ ഈ കാറിന്റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരി പ്പിച്ചിരുന്നു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഗതാഗത നിയമം പാലിക്കാതെ െ്രെഡവിങ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം. ഫോട്ടോ, വിഡിയോ എന്നിവ ആര്‍.ടി.ഒയുടെ വാട്‌സാപ്പ് നമ്പറായ 7012602340ലേക്ക് അയക്കാം.