കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടപടി. അസിസ്റ്റന്റ് ബ്ലോക് ഡെവലപ്പ്മെന്റ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെ പിരിച്ചുവിട്ടു. പരിപാടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെയാണു നടപടിയെടുത്തത്.
കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകിയിരുന്നു.
പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണു നോട്ടിസിലുള്ളത്.