X

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അക്രമാസക്തനായ പ്രതി റിമാൻഡിൽ

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചതിന് പിന്നാലെ അക്രമാസക്തനായ പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. തിരൂർ സബ്‌ജയിലിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ച തേഞ്ഞിപ്പലം ചെട്ടിയാർമാട് സ്വദേശി റഫീഖാണ് (48) മദ്യം ആവശ്യപ്പെട്ട് അക്രമാസക്തനായത്. ചേലേമ്പ്രയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധന്റെ വീട്ടിൽ മദ്യപിച്ചെത്തി അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ആശുപത്രിയിലെത്തിയ പ്രതി ബഹളം വയ്ക്കുകയും പൊലീസുകാരെ ചവിട്ടുകയും ചെയ്തതോടെ പ്രതിയുടെ തോളിലുണ്ടായിരുന്ന തോർത്ത് മുണ്ടെടുത്ത് കൈകൾ പുറകിലോട്ട് കെട്ടിയ ശേഷമാണ് ഡോക്ടർ പരിശോധന പൂർത്തിയാക്കിയത്.

webdesk14: