X
    Categories: Auto

‘ഇനി പഴയരീതിയല്ല’, വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക റജിസ്‌ട്രേഷന്‍

ഡല്‍ഹി: രാജ്യത്തെ വിന്റേജ് വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക റജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും വരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക.

ഇത്തരം വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ ഓഫിസറെ നിയമിക്കുകയും പരിശോധനാ കമ്മിറ്റി രൂപവല്‍ക്കരിക്കുകയും വേണം. ഈ കമ്മിറ്റിയാണ് വാഹനം വിന്റേജ് വിഭാഗത്തില്‍പെടുമോ എന്നു നിര്‍ണയിക്കുക.

റജിസ്‌ട്രേഷന്‍ നമ്പറില്‍ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേര്‍ക്കും. ആദ്യ റജിസ്‌ട്രേഷന് 20,000 രൂപ. 10 വര്‍ഷം കാലാവധി. പുനര്‍ റജിസ്‌ട്രേഷന് 5000 രൂപ.വിന്റേജ് വാഹനങ്ങള്‍ പ്രദര്‍ശന, ഗവേഷണാവശ്യങ്ങള്‍ക്കും കാര്‍ റാലി പോലുള്ള നിശ്ചിത ഉപയോഗത്തിനും മാത്രമേ അനുവദിക്കൂ.

 

Test User: