X
    Categories: indiaNews

ജനാധിപത്യത്തെ കൊല്ലുന്നു ; ഇന്ത്യയുടെ പെണ്മക്കളെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നുവെന്ന് വിനേഷ് ഫോഗാട്ട്

ജനാധിപത്യത്തെ പരസ്യമായി കൊല്ലുകയാണ് . ഇന്ത്യയുടെ പെണ്മക്കളെ ക്രിമിനലുകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്.ഞങ്ങളെ പിന്തുണക്കുന്നവരെയെല്ലാം പൊലീസ് തടഞ്ഞുവെക്കുന്നു.പുതിയ പാർലമെന്റ് ഉദ്ഘാടനവേളയിൽ തങ്ങളുടെ അവകാശങ്ങൾ ചോദിച്ച സ്ത്രീകളെ എങ്ങനെയാണ് അടിച്ചമർത്തിയതെന്ന് രാജ്യം ഓർമിക്കും. – ഗുസ്തി താരം വിനേഷ് ഫോഗട്ട് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പ്രതികരിച്ചു.

നേരത്തെ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബജ്റംഗ് പൂനിയയെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ചു.പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

 

webdesk15: