X

വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ പരുക്കേറ്റതിനാലാണ് പിന്മാറ്റം. താരത്തിന്റെ ഇടതുമുട്ടിനാണ് പരുക്ക്. ആഗസ്റ്റ് 17ന് ശസ്ത്രക്രിയക്കു വിധേയയാകുമെന്ന് താരം എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനിടയില്‍ വിനേഷ് ഫോഗട്ടിന് പരിക്കേറ്റത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.

webdesk11: