പാരിസ് ഒളിംപിക്സിൽ നിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് അയോഗ്യത. ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും. താരത്തിന്റെ അയോഗ്യത ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സ്ഥിരീകരിച്ചു.
പാരിസ് ഒളിംപിക്സിൽ വിനേഷ് ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനാണ്. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില്‍ അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില്‍ അല്ലാതെ വിനേഷിന് മത്സരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നായി. ഒടുവില്‍ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ വിനേഷ് ശരീരഭാരം കുറയ്ക്കുകയായിരുന്നു. എന്നാൽ ഫൈനൽ എത്തിയതിന് പിന്നാലെ താരത്തിന് ശരീരഭാരം തിരിച്ചടിയാകുകയായിരുന്നു.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഒരുഘട്ടത്തിൽ 2-0ത്തിന് പിന്നിൽ നിന്ന ശേഷം താരം ശക്തമായി തിരിച്ചുവന്നു. 2-3 എന്ന സ്കോറിന് വിജയിച്ചു. അന്താരാഷ്ട്ര വേദിയിൽ പരാജയം അറിയാത്ത ജപ്പാൻ താരം സുസാകി യുയിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്.