Categories: Film

മമ്മൂട്ടിക്കൊപ്പം വിനായകന്‍; പ്രേക്ഷകര്‍ കാത്തിരുന്ന അപ്ഡേറ്റ് സംബന്ധിച്ച പ്രഖ്യാപനമെത്തി

മലയാള സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ സ്വന്തം ബാനര്‍ ആയ മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഇത്. ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകള്‍ അല്ലാതെ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ ഏറ്റവും പ്രധാന അപ്ഡേറ്റ് സംബന്ധിച്ച ഒരു ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തെത്തും വൈകിട്ട് 6 മണിക്കാണ് സിനിമയുടെ പേര് പ്രഖ്യാപിക്കുക, ഒപ്പം ഫസ്റ്റ് ലുക്കും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന വിജയ ചിത്രത്തിന്‍റെ രചയിതാക്കളില്‍ ഒരാളായിരുന്നു ജിതിന്‍ കെ ജോസ്. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്. വിനായകനാണ് ചിത്രത്തില്‍ നായകനെന്നും മമ്മൂട്ടി പ്രതിനായകനാണെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ചിരുന്ന റോള്‍ ആയിരുന്നു ഇതെന്നും.

സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അതേസമയം ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ആയിരുന്നു മമ്മൂട്ടിയുടേതായി തിയറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ഇതിന്‍റെ നിര്‍മ്മാണവും മമ്മൂട്ടി കമ്പനി ആയിരുന്നു.

webdesk14:
whatsapp
line