എറണാകുളം: പിറവത്ത് യുവതിയേയും മകനേയും അക്രമിച്ച കേസില്‍ വിമുക്തഭടന്‍ പിടിയില്‍. പല്ലേലിമറ്റം സ്വദേശി രാധാകൃഷ്ണനെ രാമമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിനായിരുന്നു ഇയാള്‍ അക്രമണം നടത്തിയത്. പ്രിയ എന്ന യുവതിക്കും മകനുമാണ് മര്‍ദനമേറ്റത്. പ്രിയയുടെ ആട് പുരയിടത്തില്‍ കയറിയാണ് മര്‍ദനത്തിന് കാരണം. അക്രമണത്തിന് യുവതിക്കും മകനും സാരമായി പരിക്കേറ്റിട്ടുണ്ട്.