X

മന്ത്രിമാര്‍ക്കെതിരായ അന്വേഷണം വൈകുന്നു: വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെ കോടതി

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നു നിരീക്ഷിച്ചു. തോട്ടണ്ടിഇടപാടില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരായ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

മേഴ്‌സിക്കുട്ടിയമ്മക്കെതിരായ അന്വേഷണത്തിലും കോടതി അതൃപ്തി അറിയിച്ചു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന് എതിരെയും ഐ.ജി ശ്രീലഖയ്‌ക്കെതിരായ അന്വേഷണം വൈകിയ കാര്യവും ഓര്‍മപ്പെടുത്തിയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. അതസമയം കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ യോഗം വിളിച്ചു. വിജിലന്‍സ് ആസ്ഥാനത്ത് വൈകുന്നേരമാണ് യോഗം ചേരുന്നത്. എന്നാല്‍ വിജിലന്‍സ് സര്‍ക്കാര്‍ വിലാസം സംഘടനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ആദ്യത്തെ ആവേശം ഇപ്പോള്‍ വിജിലന്‍സിനില്ല, സര്‍ക്കാര്‍ ആജ്ഞക്കനുസരിച്ചാണ് ഇപ്പോള്‍ വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും യുഡിഎഫ്കാര്‍ക്കെതിരെയുള്ള കേസാണ് ആവേശപൂര്‍വം പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

chandrika: