വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളായ അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നിവരെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത് പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിലാണ് വി ഡി സതീശൻ കുട്ടികളെ എഴുത്തിനിരുത്തിയത്. സന്ദീപ് അഭിരാമി ദമ്പതികളുടെ മകൻ ദ്രുവ് ദക്ഷിത്, സന്ധ്യാ മനോഹർ ദമ്പതികളുടെ മകൻ അദ്വൈത്, ജോൺ ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ, കമൽ ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Tags: vijayadasami
Related Post