തമിഴ് സൂപ്പര്‍ താരം വിജയ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ നേടിയത് നാലു മില്യന്‍ (40ലക്ഷം) ഫളോവേഴ്‌സ്. ഒരു ഒരു പോസ്റ്റും ഒരു സ്റ്റോറിയും മാത്രമാണ് ഇതുവരെ പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ട് തുടങ്ങി 17 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും അധികം ഫോളോവേഴ്‌സ് ലഭിക്കുന്നത്.
‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്നായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനില്‍ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ചത്. സിനിമ-സാംസ്‌കാരിക രംഗത്തെ പലരും ഇന്‍സ്റ്റഗ്രാമിലേക്ക് വിജയിയെ സ്വാഗതം ചെയ്തുള്ള പോസ്റ്റുകളും സ്റ്റോറികളുമായി രംഗത്തെത്തിയിട്ടുണ്ട്.