X
    Categories: CultureMoreViews

പ്രാചീന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: ആധുനിക കണ്ടുപിടുത്തങ്ങളെ പുരാണ കഥാപാത്രങ്ങളുമായി കൂട്ടിക്കെട്ടി വിഡ്ഢിത്തം വിളമ്പുന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്നാണ് രൂപാണിയുടെ അഭിപ്രായം. ഗൂഗിളിനെപ്പോലെ ലോകത്തിലെ സകല കാര്യങ്ങളും നാരദനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി.

തുടര്‍ച്ചയായി മണ്ടന്‍ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ മോദി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് സംവിധാനം മഹാഭാരത കാലത്ത് തന്നെ നിലവിലുണ്ടായിരുന്നു, സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടത് തുടങ്ങിയവയാണ് ബിപ്ലബ് ദേബിന്റെ പ്രധാന വെളിപാടുകള്‍. അതേസമയം ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്തരം പ്രസ്താവനകളെന്നും റിപ്പോര്‍ട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: