X

വിജയ് മല്യയുടേതടക്കം 7000 കോടിയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വ്യവസായി വിജയ് മല്യയുടേതടക്കം വന്‍ വ്യവസായികളുടെ 7016കോടി കുടിശ്ശികയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. ദേശീയദിന പത്രമായ ഡിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വിജയ് മല്യയുടെ കിങ്ഫിഷര്‍ വരുത്തിവെച്ച വായ്പ്പയും എഴുതിത്തള്ളിയിട്ടുണ്ട്. വായ്പ്പ തിരിച്ചടക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയ ആദ്യ നൂറ് പേരുടെ കടമാണ് പൂര്‍ണ്ണായി എഴുതിത്തള്ളിയത്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളി. 2016 ജൂണ്‍ 30 വരെ എസ്ബിഐ 48,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എഴുതിതള്ളിയത്.

കള്ളപ്പണം നേരിടാനെന്ന പേരില്‍ രാജ്യത്തെ 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷമാണ് ഇത്തരത്തിലുള്ളൊരു നീക്കം നടന്നിരിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് വമ്പന്‍മാരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പ്രകടനം. മനപൂര്‍വ്വം കുടിശ്ശിക വരുത്തിയ വമ്പന്‍മാരുടെ പട്ടികയില്‍ വിജയ് മല്യയാണ് ഒന്നാമത്.

chandrika: