ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി നടപടി. ഇതോടെ മല്യയുടെ എല്ലാ വസ്തുവകകളും അന്വേഷണ ഏജന്‍സിക്ക് കണ്ടുകെട്ടാം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യവസായ പ്രമുഖനാണ് വിജയ് മല്യ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടതിന് ശേഷം ജാമ്യമില്ലാ വാറണ്ട് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാവാത്ത ആളുകളെയാണ് ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത്.