X

വിജയ് ഹസാരെ ട്രോഫി: ക്വാര്‍ട്ടറില്‍ കേരളം കര്‍ണാടകയോട് തോറ്റു

ഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ കേരളം കര്‍ണാടകയോട് തോറ്റു.
എതിരാളികളായ കര്‍ണാടക രവികുമാര്‍ സമര്‍ഥുടെയും (192) മലയാളി താരം ദേവ്ദത്തിന്റെയും (101) സെഞ്ച്വറി കരുത്തില്‍ മുന്നോട്ടുവെച്ച 338 റണ്‍സ് എന്ന വിജയ ലക്ഷ്യം പാതിവഴിയില്‍ നിര്‍ത്തി 258 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 80 റണ്‍സിനായിരുന്നു കര്‍ണാടകയുടെ വിജയം.

92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 52 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും മാത്രമാണ് കേരളത്തിനായി ചെറുത്തുനിന്നത്. 27 റണ്‍സെടുത്ത സച്ചിന്‍ ബേബിയും വാലറ്റത്തെ കൂട്ടുപിടിച്ച് 24 റണ്‍സുമായി ജലജ് സക്‌സേനയും ചെറുതായെങ്കിലും കൂട്ടുനല്‍കി. ബാസില്‍ എന്‍.പി 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപണര്‍ റോബിന്‍ ഉത്തപ്പ രണ്ടും അക്ഷയ് ചന്ദ്രന്‍ ഒമ്പതും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രോഹന്‍ സംപൂജ്യനായി. കര്‍ണാടക നിരയില്‍ രോണിത് മോറെ അഞ്ചു വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാല്‍ ഗൗതം എന്നിവര്‍ രണ്ടു വീതം വിക്കറ്റുമായി മോറെക്ക് പിന്തുണ നല്‍കി.

ആദ്യം ബാറ്റിങ് ലഭിച്ച കര്‍ണാടക ഓപ്പണ്‍മാര്‍ ഇരുവരും ചേര്‍ന്ന് 249 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് സെഞ്ച്വറി പിന്നിട്ട ദേവ്ദത്ത് പടിക്കല്‍ മടങ്ങിയത്. നായകന്റെ കരുത്തോടെ പിന്നെയും ബാറ്റിങ് മിടുക്ക് തുടര്‍ന്ന സമര്‍ഥ് 48.2 ഓവര്‍ വരെ മൈതാനം വാണ് മടങ്ങുമ്പോള്‍ സമ്പാദ്യം 192 റണ്‍സ്. സമര്‍ഥ് വിജയ് ഹസാരെ ട്രോഫിയില്‍ നാലാം ശതകം തീര്‍ത്തപ്പോള്‍ ദേവ്ദത്തിന് മൂന്നാമത്തെയായിരുന്നു. ഇരുവരെയും മടക്കിയ ബേസില്‍ തമ്പി നാലാമനായി എത്തിയ ഗൗതമിനെ സംപൂജ്യനായും മടക്കി. പുറത്താകാതെ നിന്ന വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ 20 പന്തില്‍ 34 റണ്‍സുമായി നിറഞ്ഞുനിന്നു.

കേരള നിരയില്‍ ജലജ് സക്‌സേന റണ്‍ വിട്ടുനല്‍കുന്നതില്‍ പിശുക്കു കാട്ടിയപ്പോള്‍ ശ്രീശാന്തും ബേസില്‍ തമ്പിയും നന്നായി തല്ലുവാങ്ങി. സക്‌സേന 10 ഓവറില്‍ 34 റണ്‍സ് വിട്ടുനല്‍കിയ കളിയില്‍ 73 റണ്‍സ് സഹായിച്ച ശ്രീശാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.ാസം പിടിച്ചത്.

 

Test User: