പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്‌സിലൂടെയായിരുന്നു വിജയിയുടെ അഭിനന്ദനം. ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്ന് വിജയ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ സഖ്യയോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും ഇതിനെ കയ്യുയര്‍ത്തി പിന്താങ്ങുകയായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ കക്ഷി യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.