തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ല. പാലായില്‍ കെ.എം മാണി കോഴ വാങ്ങുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്.
ആരോപണങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്ന് അറിയില്ലെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. അഴിമതിയാരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജു രമേശ് നല്‍കിയത് കൃത്രിമ സി.ഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി.സി അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു.