മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും #ാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. പരിശോധന മണിക്കൂറുകള്‍ നീണ്ടു. ടോം ജോസിനെതിരെ രഹസ്യമായി മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച എറണാകുളം വിജിലന്‍സ് സെല്‍, കോടതിയില്‍നിന്ന് സെര്‍ച്ച് വാറണ്ടും വാങ്ങിയാണ് റെയ്ഡ് നടത്തിയത്.
അഞ്ചിടത്താണ് വിജിലന്‍സ് സംഘം ഇന്നലെ റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് വെള്ളയമ്പലം ആല്‍ത്തറയിലെ ടോംജോസിന്റെ വാടക #ാറ്റില്‍ റെയ്ഡ് ആരംഭിച്ചു. എറണാകുളം സ്‌പെഷല്‍ സെല്ലില്‍ നിന്നുള്ള രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു നടപടി. കൊച്ചി കലൂരിലെ #ാറ്റില്‍ രാവിലെ ഏഴരയോടെ തന്നെ വിലിജന്‍സ് സംഘം എത്തിയെങ്കിലും 11 മണിയോടെയാണ് പരിശോധന തുടങ്ങാന്‍ കഴിഞ്ഞത്. ഇവിടെ താമസിക്കുന്ന ടോംജോസിന്റെ ഭാര്യ തൃശൂരില്‍ നിന്നെത്തിയ ശേഷം വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിജിലന്‍സ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ നടപടി. രാവിലെ തന്നെ സെക്രട്ടറിയേറ്റിലെ ടോം ജോസിന്റെ ഓഫീസിലും പരിശോധന നടന്നു. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങിയശേഷമായിരുന്നു ഇത്. ഇതുകൂടാതെ കോട്ടയം രാമപുരത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിലും ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും സംഘം പരിശോധന നടത്തി.
ടോം ജോസിന് 1.19 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. 2010 മുതലുള്ള കണക്കുകളാണ് പരിശോധിച്ചത്. ഇക്കാലയളവില്‍ 1.91 കോടി രൂപയുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. 72 ലക്ഷം ചെലവും കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ആകെ സമ്പാദ്യം 2.39 കോടി രൂപയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. ഐ.എ.എസുകാരെ അഴിമതി ആരോപണങ്ങളില്‍ കുരുക്കാന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതായി ഐ.എ.എസ് അസോസിയേഷന്‍ ടോം ജോസിന്റ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് അസോസിയേഷന്‍ നേതാവ് കൂടിയായ ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായാണ് ജേക്കബ് തോമസിന്റെ ഈ നടപടിയെന്ന് ആരോപണമുണ്ട്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയതോടെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അമര്‍ഷത്തിലാണ്.
നേരത്തെ ചവറ കെ.എം. എം. എല്ലില്‍ മഗ്നീഷ്യം വാങ്ങിയ വകയില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 60 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ചും ടോം ജോസിനെതിരെ അന്വേഷണം നടന്നുവരികയാണ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് ടോം ജോസ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം തേടിയിരുന്നു. അമേരിക്കയില്‍ ആയിരുന്നതിനാലും തന്റെ ഔദ്യോഗിക തിരക്കുകളാലും മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം.