കൈക്കൂലിക്കേസില്‍ കുടുങ്ങിയ വിജിലന്‍സ് ഡി.വൈ.എസ്.പി വേലായുധന്‍ നായര്‍, വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുന്‍സിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ് നാരായണനില്‍ നിന്ന് വേലായുധന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.
അവിഹിത സ്വത്ത് കേസ് ഒതുക്കിതീര്‍ക്കാനാണ് കൈക്കൂലി വാങ്ങിയത് എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നനിടെയാണ് ഇയാള്‍ മുങ്ങിയത്. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ യൂണിറ്റ്- രണ്ട് എസ്.പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വേലായുധന്‍ നായരുടെ വീട്ടില്‍ പരിശോധന നടത്തിയത്.