X

ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തൃശൂര്‍: ഡി സിനിമാസ് തിയറ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി.

ചാലക്കുടിയിലെ പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഡി സിനിമാസിന്റെ നിര്‍മാണം നടത്തിയതെന്നും ഇതിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.

chandrika: