ചെക്പോസ്റ്റുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന് ട്രഷര്‍ ഹണ്ടുമായി വിജിലന്‍സ്. പരിശോധനയില്‍ കൈക്കൂലിയടക്കം ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഓണക്കാലത്ത് വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
അതിര്‍ത്തികളിലെ മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന. മേശപ്പുറത്ത് നിന്നും ഫ്ലക്സ് ബോര്‍ഡിന് അടിയില്നിന്നുമെല്ലാം കണക്കില്‍പ്പെടാത്ത പണം പിടികൂടി.
ചെക്പോസ്റ്റ് പരിസരത്തുനിന്ന് പണവുമായിനിന്ന ഏജന്റുമാരും വലയിലായി. വിജിലൻസ് സംഘമെത്തുമ്പോൾ ചെക്പോസ്റ്റുകൾ അടച്ചും അടക്കാതെയും ഉദ്യോഗസ്ഥർ ഉറക്കത്തിലായിരുന്നു. കണ്ണടച്ച് കടത്തി വിട്ട വാഹനം വിജിലൻസ് സംഘത്തെ കണ്ട് തിരികെ വിളിപ്പിച്ച് ഫീസടപ്പിച്ച സംഭവങ്ങളുമുണ്ടായി.