കൈക്കൂലി വാങ്ങവേ ആര്‍.ടി.ഒ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷാണ് പിടിയിലായത്. ദേശീയ പാത നിര്‍മാണത്തിന്റെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്റെ 2 വാഹനങ്ങള്‍ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നുയ ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.