X

വീണ്ടും വിജിലന്‍സ് പകപോക്കല്‍; ഇത്തവണ ഇര എംകെ രാഘവന്‍ എംപി

കോഴിക്കോട്: യുഡിഎഫ് നേതാക്കളെ വിജിലന്‍സ് കേസിട്ട് കുരുക്കുന്ന സര്‍ക്കാര്‍ നടപടി തുടരുന്നു. ഏറ്റവും ഒടുവില്‍ എം.കെ.രാഘവന്‍ എം.പിക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി സ്വകാര്യ ചാനല്‍ അവകാശപ്പെട്ടിരുന്നു. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ രാഘവനെ സമീപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫിസില്‍ എത്തിക്കാന്‍ എംപി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം.

വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിസി ആക്ട് 17 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Test User: