ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാന്ധി. കഴിഞ്ഞദിവസം തെലങ്കാനയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. തെലങ്കാനയിലെ ഹുസുര്‍ഗനറില്‍ നടന്ന പൊതുപരിപാടിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉച്ചത്തില്‍ ആവശ്യപ്പെട്ടു.
വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ കല്‍പ്പറ്റയില്‍ എത്തുകയും ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുന്ന വേളയിലാണ് തെലങ്കാനയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രാഹുലിനെ കാണാനായി വന്‍ ജനക്കൂട്ടമാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരിപാടിക്ക് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ ഏറെ നേരം കാത്തുനിന്ന ജനക്കൂട്ടം രാഹുല്‍ അടുത്തെത്തിയതോടെ ഇളകിമറിയുകയായിരുന്നു.
ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ഒടുവില്‍ ലാത്തിവീശി. എന്നാല്‍ ഇതോടെ രാഹുല്‍ ഇടപെട്ടു. പോലീസിനോട് നിര്‍ത്തൂ എന്ന് അദ്ദേഹം ഉറക്കെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ തല്ലരുത് എന്നും രാഹുല്‍ പറഞ്ഞു. ശേഷം പെട്ടെന്ന് പ്രവര്‍ത്തകരുടെ അടുത്തേക്ക് രാഹുല്‍ ചെല്ലുകയും ചെയ്്തു. ഇതോടെ പ്രവര്‍ത്തകര്‍ പൊലീസ് സേനയെ അമ്പരപ്പിക്കുംവിധം ശാന്തരാവുകയായിരുന്നു.