പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നവിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തു.
ഇയാള്‍ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. മുന്‍പ് കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകള്‍ക്കു പരസ്യം പാടില്ല.