ഹൈദരാബാദ്: സ്വന്തം താമസ സ്ഥലം കഞ്ചാവ് തോട്ടമാക്കി മാറ്റിയ യുവാവ് പിടില്‍. മൂന്ന് ബെഡ്‌റൂവും ഒരു ഹാളും അടുക്കളയും അടങ്ങുന്ന അപാര്‍ട്ട്‌മെന്റിലാണ് യുവാവ് കഞ്ചാവ് കൃഷി നടത്തിയത്. സംഭവത്തില്‍ മുപ്പത്തിമൂന്നുകാരമായ ഹൈദരാബാദ് മണികോണ്ടാ സ്വദേശി സായിദ് ഹുസൈനാണ് അറസ്റ്റിലായത്.
പൊലീസിന് റൈഡില്‍ പ്ലാസ്റ്റിക് ചട്ടികളിലും ഗ്രോബാഗുകളുലുമായി നിരവധി പകഞ്ചാവ് തൈകളാണ് യുവാവിന്റെ അപാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെടുത്തത്.
ദൂരസ്ഥലങ്ങളിലെ ഏജന്‍സികളില്‍ നിന്നുമാണ് പ്രധാനമായും ഹൈദരാബാദിലേയ്ക്ക് ലഹരിവസ്തുക്കളെത്തുന്നത്. ഇത് ഇവിടെ എത്തിക്കാനുള്ള പ്രയാസം കണക്കിലെടുത്താണ് പ്രതി കഞ്ചാവ് കൃഷി ചെയ്യാന്‍ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്നതിനെ കുറിച്ച് മൂന്ന് മാസം മുന്‍പാണ് സായിദ് പഠിക്കുന്നത്. യൂട്യൂബിലെ വീഡിയോകളില്‍ നിന്നുമാണ് സായിദിന് കൃഷിയുടെ ബാലപാഠങ്ങള്‍ ലഭിച്ചത്. കഞ്ചാവ് കൃഷിയില്‍ അറിവുള്ള അമേരിക്കയിലെ ഗാരിയത് ക്രിസ്റ്റഫറുമായുള്ള സൗഹൃതവും പ്രതിക്ക് സഹായകമായി.
എട്ടരകിലോ കഞ്ചാവ്, 32,200 രൂപ, കഞ്ചാവിന്റെ നാല്പതോളം ചെടികള്‍, ബൈക്ക് എന്നിവ പൊലീസ് അപാര്‍ട്ട്‌മെന്റില്‍ നിന്നും പിടികൂടി.