ആംസ്റ്റര്‍ഡാം: അധികൃതരുടെ മുന്നറിയിപ്പുകള്‍ മറികടന്ന് പുലികള്‍ക്കൊപ്പം ഫോട്ടോ എടുയെടുക്കാന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഫ്രഞ്ച് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്.
മൃഗശാല നിയമങ്ങള്‍ മറികടന്ന വിനോദസഞ്ചാരികളാണ് പുലിക്കൂട്ടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. പിഞ്ചും കുഞ്ഞും അമ്മയും അടങ്ങുന്ന കുടുംബം രക്ഷപ്പെടുന്ന ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യുവതിയും കുഞ്ഞും അടങ്ങുന്ന ഫ്രഞ്ച് കുടുംബമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വന്യജീവി സങ്കേതത്തില്‍ എത്ര വകതിരിവില്ലാതെയാണ് ആളുകള്‍ പെരുമാറുന്നതെന്ന് റോബിന്‍ ഡി ഗ്രാഫ് എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യം വ്യക്തമാക്കുന്നുണ്ട്. നെതര്‍ലന്‍ഡിലെ ബീക്ക്‌സെ ബര്‍ഗന്‍ വന്യജീവി സഫാരി പാര്‍ക്കിലാണ് സംഭവം. പുലികളോടൊപ്പം ഫോട്ടോയെടുക്കാന്‍ കുട്ടിയുമായി യുവതിയും ഭര്‍ത്താവും കാറില്‍നിന്ന് പുറത്തിറങ്ങുന്നതും ആറോളം പുലികള്‍ അവരെ ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തില്‍ കാണാം. സ്വന്തം വാഹനങ്ങളില്‍ വനജീവി പാര്‍ക്കിനുള്ളില്‍ സഞ്ചരിക്കാന്‍ അനുവാദമുണ്ടെങ്കില്‍ പുറത്തറങ്ങരുതെന്ന് അധികൃതരുടെ കര്‍ശന നിര്‍ദേശമുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യുവതിയും ഭര്‍ത്താവും കുട്ടിയുമായി അപകടത്തിലേക്ക് സ്വയം എടുത്തുചാടുന്നത്. പുലിയുടെ പിടിയില്‍ പെടുന്നതിന് മുമ്പ് ഇരുവരും വാഹനത്തില്‍ ഓടിക്കയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിനോദ സഞ്ചാരികളുടെ അപകടകരമായ നീക്കങ്ങള്‍ പാര്‍ക്കിന് തന്നെ ഭീഷണിയാണെന്ന് അധികൃതര്‍ പറയുന്നു.