പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിച്ച എസ് എച്ച് ഒ ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ കാസഗഞ്ചിലെ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയാണ് യൂണിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്.
വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എസ് എച്ച് ഓയെ സ്ഥലം മാറ്റിയിട്ടുണ്ട്.