X

വിദേശ പൗരന്‍ തൊട്ട് ട്രയനില്‍ ബൂട്ടിട്ട് ചവിട്ട് കൊണ്ട യാത്രക്കാരന്‍ വരെ അനുദിനം പോലിസ് ക്രൂരതയുടെ ഇരകള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിദേശ പൗരന്‍ തൊട്ട് ട്രയനില്‍ ബൂട്ടിട്ട് ചവിട്ട് കൊണ്ട യാത്രക്കാരന്‍ വരെ അനുദിനം പോലിസ് ക്രൂരതയുടെ ഇരകളാണെന്നും പിണറായിയെ കാലം ജനറല്‍ ഡയര്‍ എന്ന് വിളിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാക്കിയിട്ട ഈ ക്രിമിനലിനെതിരെ നടപടിയെടുക്കാന്‍ ഭരണാധികാരികള്‍ക്ക് എത്ര മിനിറ്റ്/മണിക്കൂര്‍ വേണം എന്ന് മാത്രമാണ് ചോദ്യം കോണ്‍ഗ്രസ് നേതാവ് വിടി ബലറാം കുറ്റപ്പെടുത്തി.

ട്രെയിനിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ പോലീസ് അക്രമം വീണ്ടും വലിയ ചര്‍ച്ചകളിലേക്ക് നയിക്കുന്നുണ്ട്.കണ്ണൂരില്‍ മാവേലി എക്സ്പ്രസിലാണ് കൃത്യമായി ടിക്കറ്റില്ല എന്ന് ആരോപിച്ച് എസ് ഐ യാത്രക്കാരനെ മര്‍ദ്ദിച്ചത്.. സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. എ എസ്ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്.

സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റ് ലേക്ക് പരിശോധനയുമായി എത്തിയ പോലീസ് യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു.സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് തിരിയുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരനെ പോലീസ് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും തല്ലി വീഴ്ത്തുകയുമായിരുന്നു.
പകര്‍ത്തിയ ദൃശ്യങ്ങളില്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുന്നത് വ്യക്തമാവുന്നുണ്ട്്. മര്‍ദ്ദിച്ചതിന് പുറമേ ട്രെയിന്‍ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ട് എന്നും സഹയാത്രക്കാര്‍ പറയുന്നു.

എന്നാല്‍ താന്‍ തന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നതെന്നും യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നു എന്നുമാണ് പോലീസിന്റെ വിശദീകരണം.

 

 

Test User: