X
    Categories: MoreViews

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; ബിജെപിയുടെ ഡമ്മി വോട്ടെടുപ്പില്‍ 16 അസാധു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ നീളും. ഏഴുമണിയോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആരാണെന്ന്് അറിയാനാകും. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. ഇഥില്‍ 545 പേര്‍ ലോക്‌സഭാ അംഗങ്ങളും 245 പേര്‍ രാജ്യസഭാ അംഗങ്ങളുമാണ്.
അതിനിടെ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍ഡിഎ എംപിമാര്‍ക്കാര്‍ക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 അസാധു വോട്ടുകള്‍ ലഭിച്ചു. ഇന്നലെയാണ് ഡമ്മി വോട്ടെടുപ്പ് നടന്നത്. അസാധുവാകാതെ ശരിയായ സ്ഥാനാര്‍ത്ഥിക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന പരിശീലനമാണ് ആദ്യം നടന്നത്. ഇതിനു ശേഷമായിരുന്നു വോട്ടെടുപ്പ്. പിന്നീട് ഇവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി. എംപിമാരുടെ മേശം പ്രകടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഡമ്മി വോട്ടെടുപ്പില്‍ അസാധുവാക്കിയ എംപിമാര്‍ക്ക് വീണ്ടും പരിശീലനം നല്‍കി. ഇതിനായി രാവിലെ തന്നെ പാര്‍മെന്റ് ലൈബ്രറിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിഭാഗവും ബിജെപി എംപിമാരായിരുന്നുവെന്നതിനാലാണ് ഇത്തവണ ഡമ്മി വോട്ടെടുപ്പ് പരീക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.

chandrika: