X

നില ഗുരുതരം: കരുണാനിധിയെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു

ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. ഇന്ന് രാവിലെ കാവേരി ആസ്പത്രിയിലെത്തിയാണ് അദ്ദേഹം കരുണാനിധിയെ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഇന്നലെ കരുണാനിധിയെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.

ഇന്ന് രാവിലെ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഒന്നും തന്നെയുള്ളതായി പറഞ്ഞിട്ടില്ല. ആരോഗ്യനില ഇപ്പോഴും അതീവഗുരുതരമായിത്തന്നെ തുടരുകയാണ്. ആസ്പത്രിയില്‍ സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്.

chandrika: