X
    Categories: indiaNews

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. ജൂലൈ അഞ്ചിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 19 ആണ്. സൂക്ഷ്മ പരിശോധന ജൂലൈ 20ന് നടക്കും. ജൂലൈ 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. ഓഗസ്റ്റ് ആറിനു തന്നെ വോട്ടെണ്ണും. ഓഗസ്റ്റ് 10നാണ് നിലവിലെ ഉപരാഷ്ട്രപതിവെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്നത്.

Chandrika Web: