ജലന്ധർ: നൊബേൽ പുരസ്കാര ജേതാക്കൾ അടക്കം ലോകപ്രശസ്ത ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ശാഇന്ത്യന് സയന്‍സ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ മണ്ടത്തരങ്ങളുടെ നീണ്ട പട്ടിക നിരത്തി ആന്ധ്രാ സര്‍വകലാശാല വൈസ് ചാന്‍സലര്‍. സ്റ്റെം സെല്‍ റിസര്‍ച്ച്, ടെസ്റ്റ് ട്യൂബ് ടെക്നോളജി, ഗൈഡഡ് മിസൈല്‍ തുടങ്ങിയ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നതായാണ് ആന്ധ്രാപ്രദേശ് വൈസ് ചാൻസിലറുടെ കണ്ടെത്തൽ.
വെള്ളിയാഴ്ച ഇന്ത്യൻ ശാസ്ത്ര കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്ന ആന്ധ്രാ സർവകലാശാല വൈസ് ചാന്‍സലർ പ്രഫ. ജി. നാഗേശ്വര റാവുവാണ് മണ്ടത്തരം വിളമ്പിയത്. ഇന്ത്യയുടെ പുരാതന ശാസ്ത്രം ആധുനിക ശാസ്ത്രത്തിനു സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ട്യൂബ് ശിശു, സ്റ്റെം സെൽ ഗവേഷണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു റാവു തന്റെ കണ്ടെത്തൽ അവതരിപ്പിച്ചത്.
എങ്ങനെയാണ് ഗാന്ധാരി 100 കുട്ടികൾക്ക് ജന്മം നൽകിയതെന്നത് ഏവർക്കും അവിശ്വസനീയവും അദ്ഭുതപ്പെടുത്തുന്നതുമാണ്. ഒരു ജന്മത്തിൽ മനുഷ്യ സ്ത്രീക്ക് 100 കുട്ടികളെ പ്രസവിക്കാനാകുമോയെന്ന് എല്ലാവരും ചോദിക്കും. ആളുകൾ പറയുന്നത് കൗരവർ കെട്ടുകഥയാണെന്നാണ്. ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടായതോടെ ഇത് വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതേ കാര്യം തന്നെ മഹാഭാരതത്തിൽ പറയുന്നു, 100 അണ്ഡങ്ങൾ 100 മൺപാത്രങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന്. ഇത് ടെസ്റ്റ് ട്യൂബ് ശിശുവിനും സ്റ്റെം സെൽ ഗവേഷണത്തിനും സമാനമാണ്.
സ്റ്റെം സെൽ ഗവേഷണം രാജ്യം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. എന്നാൽ ഇപ്പോൾ പോലും ഭൂരിപക്ഷം ആളുകൾക്കും സ്റ്റെം സെൽ ഗവേഷണം എന്താണെന്ന് അറിയില്ല. എന്നാൽ ആയിരം വർഷങ്ങൾക്കു മുമ്പ് നമ്മൾ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഈ സങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു അമ്മയിൽനിന്നും 100 കൗരവൻമാർ ജനിച്ചു- റാവു കൂട്ടിച്ചേർത്തു.
ശത്രുക്കളെ തുരത്തി, പിന്തുടര്ന്ന് പിടിച്ച് ആക്രമിച്ച് ശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമന് ഉപയോഗിച്ചിരുന്നത്. ഇത് ഗൈഡഡ് മിസൈലുകളുടെ ചരിത്രമാണ് പറയുന്നത്. രാവണന് 24 തരം വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ളതായിരുന്നു അവ. മാത്രമല്ല രാവണന് ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും റാവു പറഞ്ഞു.