ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയന്‍സ് നെറ്റ്വര്ക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്വര്‍ക്ക്, സ്റ്റാര്‍ സ്പോര്‍ട്സ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി.
നിലവില്‍ സ്പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേള്‍ഡ് ടി-20 ടൂര്‍ണമെന്റ്, അബുദാബി ടി-20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്. (viacom qatar world cup)
നിലവില്‍ വയകോമിന് ഇന്ത്യയില്‍ ഒരു സ്പോര്‍ട്സ് ചാനല്‍ ഇല്ല. എന്നാല്‍, ഉടന്‍ തന്നെ അവര്‍ പുതിയ ഒരു ചാനല്‍ തുടങ്ങുമെന്നാണ് സൂചന.