വരിക്കാരില്‍ നിന്ന് ഒരിക്കലും അധിക ഐയുസി ഈടാക്കിയിട്ടില്ലെന്നും അവര്‍ക്ക് നിരക്കുകളില്‍ ഒരു മാറ്റവുമില്ലാതെ തന്നെ സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും വോഡഫോണ്‍ ഐഡിയ അറിയിച്ചു. വിവിധ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയിട്ടില്ല. ഇതേ സേവനങ്ങള്‍ തുടര്‍ന്നും ഫ്രീയായി തന്നെ ആസ്വദിക്കാമെന്നും വോഡഫോണ്‍ ഐഡിയ പറഞ്ഞു.
വോഡഫോണ്‍ ഐഡിയ അണ്‍ലിമിറ്റഡ് പായ്ക്കുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ എല്ലായ്‌പ്പോഴും പരിധിയില്ലാത്ത സേവനങ്ങള്‍ ആസ്വദിക്കുന്നുണ്ട്. വി അണ്‍ലിമിറ്റഡ് പായ്ക്കുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് പോലും യാതൊരു വിലക്കുമില്ലാതെ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കുന്നത് തുടരാമെന്ന് കമ്പനി പറഞ്ഞു.
വി ഉപഭോക്താക്കള്‍ക്ക് ഒരിക്കലും അധിക ഐയുസി പായ്ക്ക് എടുക്കേണ്ടതില്ല. ഇതിനാല്‍, വി അണ്‍ലിമിറ്റഡ് പായ്ക്കുകള്‍ യഥാര്‍ഥത്തില്‍ പരിധിയില്ലാതെ തുടരുന്നു. എല്ലാ വി അണ്‍ലിമിറ്റഡ് പായ്ക്ക് വരിക്കാര്‍ക്കും, ഇന്ത്യയിലെവിടെയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ആഭ്യന്തര കോളുകള്‍ എല്ലായ്‌പ്പോഴും സൗജന്യമാണ് കമ്പനി വക്താവ് പറഞ്ഞു.