രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ വിവിധ സര്‍ക്കിളുകളിലെ 3ജി സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിയുന്നതും എത്രയും പെട്ടെന്ന് എല്ലാ വരിക്കാരും 4ജിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് വരിക്കാര്‍ക്ക് കമ്പനി മെസേജ് അയക്കുന്നുണ്ട്.
ഇതിന്റെ തുടക്കമായി ജനുവരി 15 ന് മുന്‍പ് 4ജിയിലേക്ക് മാറാന്‍ ഡല്‍ഹിയിലെ വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിം 4 ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യാത്ത 3ജി ഉപയോക്താക്കള്‍ക്ക് 2ജി വഴി വോയ്‌സ് കോളിങ് നല്‍കും. എന്നാല്‍, പഴയ സിം കണക്ഷനുകളില്‍ ഡേറ്റാ സേവനങ്ങള്‍ ലഭ്യമാകില്ല. പുതിയ മാറ്റം നിലവിലെ 4ജി ഉപയോക്താക്കളെ ബാധിക്കില്ല.
വി യുടെ നിലവിലുള്ള സ്‌പെക്ട്രം റീഫാമിംഗിന്റെ ഭാഗമായാണ് ഈ നീക്കം, 4ജി സേവനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ അതിന്റെ 3ജി സ്‌പെക്ട്രം ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഡേറ്റയും വോയ്‌സ് സേവനങ്ങളും തുടര്‍ന്നും ലഭിക്കുന്നതിന് സിം 4ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് അടുത്തുള്ള വി സ്റ്റോറിലേക്ക് പോകാന്‍ വരിക്കാരോട് ആവശ്യപ്പെടുന്നുണ്ട്.
ഈ ആഴ്ച ആദ്യത്തില്‍ തന്നെ മുംബൈയിലെ എല്ലാ സൈറ്റുകളിലും 3ജി സ്‌പെക്ട്രം 4ജിയിലേക്ക് റീഫാം ചെയ്തു. 2100 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ബാന്‍ഡിന്റെ 5 മെഗാഹെര്‍ട്‌സ് വിന്യസിച്ചതിന്റെ വെളിച്ചത്തിലാണ് വികസനം.