X
    Categories: CultureMoreViews

മുസ്‌ലിംകള്‍ ദേശീയത തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് വി.എച്ച്.പി

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിംകള്‍ ദേശീയത തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്ന് വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് വിവാദമായി. പടിഞ്ഞാറന്‍ ത്രിപുരയിലെ ജോയ്‌നഗറില്‍ വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് സംഭവം. ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. റാലിക്കിടെ മുസ്‌ലിംകളെ തടഞ്ഞു നിര്‍ത്തി ദേശീയ തെളിയിക്കാന്‍ ആധാര്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 600 ലധികം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.

‘രാജ്യം വിഭജിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല; പശുവിനെ അറുക്കാന്‍ അനുവദിക്കില്ല’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി. സി.പി.എം ഭരണത്തില്‍ ജോയ് നഗറില്‍ ഗോവധം വ്യാപകമായിരുന്നതായി റാലിക്ക് നേതൃത്വം നല്‍കിയ വി.എച്ച്.പി ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി അമല്‍ ചക്രബര്‍ത്തി പറഞ്ഞു. ഇത് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ ഗോമാതാവിനെ അറുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ സംഭവത്തെ അപലപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: