X

‘വിജയനെ ഇവിടേക്ക് കടക്കാനനുവദിക്കില്ലെന്ന്’ സംഘ്പരിവാര്‍; മുഖ്യമന്ത്രിയെ തടയാന്‍ മാംഗളൂരില്‍ ഹര്‍ത്താലും

മാംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മാംഗളൂരു പരിപാടിക്കെതിരെ സംഘ്പരിവാര്‍ രംഗത്ത്. വിജയനെ ഇവിടേക്ക് കടത്തില്ലെന്ന് പ്രഖ്യാപിച്ച് വി.എച്ച്.പിയും ബജ്‌റംഗ് ദളും രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ന്ന് മാംഗളൂരില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു.

ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന സാമുദായിക ഐക്യറാലിയില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി മാംഗളൂരിലേക്ക് പോകാനൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം അനുവദിക്കരുതെന്ന് വി.എച്ച്.പി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതിനെ സംബന്ധിച്ച് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. കൂടാതെ ഹര്‍ത്താലിനും കൂടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തില്‍ സി.പി.എം എന്ന പാര്‍ട്ടി രാഷ്ട്രീയഎതിരാളികളെ കൊന്നൊടുക്കുകയാണെന്നും പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നും വി.എച്ച്.പി നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും പിണറായിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെയും സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തി. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയപ്പോഴും സംഘ്പരിവാര്‍ ശക്തികള്‍ എതിര്‍പ്പുമായെത്തിയതിനെ തുടര്‍ന്ന് പിണറായി പരിപാടികള്‍ വെട്ടിച്ചുരുക്കി.

chandrika: