ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് മൃഗഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ അലംഭാവമാണ് 11 മാസം പ്രായമായ പട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം.
സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഡെങ്കിപ്പനി ബാധിച്ച് ആറ് കുട്ടികള്‍ മരിച്ചതിന് നടപടിയെടുക്കാത്ത സര്‍ക്കാറാണിതെന്ന് കോണ്‍ഗ്രസ് വക്താവ് ദസോജു ശ്രാവണ്‍ ആരോപിച്ചു. കുട്ടികള്‍ മരിച്ചതിന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.