ദോഹ: ഖത്തറിലെ കേരളശബ്ദം, വീക്ഷണം പത്രങ്ങളുടെ റിപ്പോര്‍ട്ടറും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക നേതാവുമായ തൃശൂര്‍, വടക്കേകാട്, കല്ലൂര്‍ സ്വദേശി ഐ.എം.എ റഫീഖ് (64) നാട്ടിൽ നിര്യാതനായി. ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളില്‍ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം ഖത്തര്‍ മലയാളികള്‍ക്കിടയിൽ സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.
അസുഖബാധിതനായി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.വടക്കേകാട്, മണികണ്ഠേശ്വരം വീട്ടിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: രഹന. മക്കള്‍: റഈസ്, റിയ, ഫൈസല്‍ (മൂവരും ഖത്തര്‍). മരുമക്കള്‍: സഫ്‌ന, ദര്‍വീഷ് (ഇരുവരും ഖത്തര്‍). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11:30ന് വടക്കേകാട് കല്ലൂര്‍ ജുമാമസ്ജിദിൽ. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു. 2006 ലാണ് ഖത്തറിലെത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ മേഖലയിലും സജീവമായി. നേരത്തെ നാട്ടിലെ യൂത്ത് കോൺഗ്രസ് നേതൃനിരയിൽ രംഗത്തുണ്ടായിരുന്നതിനാൽ, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു. സത്യസന്ധനും ഉത്സാഹിയുമായ മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് മീഡിയ ഫോറം വ്യക്തമാക്കി.