X

കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരായ മൂന്നാം കേസില്‍ വിധി ഇന്ന്

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു കണ്ടു ശിക്ഷ വിധിച്ചിരുന്നു.
900 കോടി രൂപയോളം തട്ടിപ്പു നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.
1992-1994 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചയിബസ ട്രഷറിയില്‍ നിന്ന് 37.63 കോടി രൂപ പിന്‍വലിച്ചതായാണ് ഇന്നത്തെ കേസ്. ഡിയോഹര്‍ ട്രഷറില്‍ നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിര്‍സമുണ്ട ജയിലിലാണ് ഇപ്പോള്‍ ലാലു.

chandrika: